ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ഐക്യരാഷ്ട്രസഭ (യു.എൻ) ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായി ഫോണിൽ ചർച്ച നടത്തി. ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും അത് കൂടുതൽ ഊർജ്ജിതമാക്കാനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
പ്രാദേശിക തലത്തിലെ സുപ്രധാന വികാസങ്ങൾ, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച പുതിയ കരാർ, മേഖലയിൽ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
പ്രാദേശിക സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും, നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും സുസ്ഥിരമായ പരിഹാരം കാണുന്നതിനുമുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ 'കെഫാക്' (KEFAQ), അംഗങ്ങൾക്കായി സി.പി.ആർ (CPR) അവബോധനവും പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ 'ഫിൻക്' (FINQ)മായി സഹകരിച്ച് ഐ.സി.സി ഹാളിലാണ് ജീവൻരക്ഷാ പരിശീലന ക്യാമ്പ് ഒരുക്കിയത്.
കെഫാക് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ആസ്റ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ......
ന്യൂഡൽഹി: ഇന്ത്യയിലെ കൽക്കരി വ്യവസായത്തിൽ അദാനി ഗ്രൂപ്പ് വൻ ശക്തിയായി ഉയർന്നുവരുന്നു എന്ന് റിപ്പോർട്ടുകൾ. 2024 മുതൽ കേന്ദ്ര സർക്കാർ ദീർഘകാല കൽക്കരി വൈദ്യുതി വാങ്ങൽ കരാറുകൾ വീണ്ടും ആരംഭിച്ചതിന് ശേഷം, അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സർക്കാർ കരാറുകളിൽ നിന്ന് അടുത്ത 25 വർഷത്തിനുള്ളിൽ 13.27 ലക്ഷം കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ജനസംഖ്യയിൽ കൊല്ലം കോർപറേഷനേക്കാൾ വലിയ വ്യത്യാസമില്ലാത്ത ചെറിയ ദ്വീപ് രാഷ്ട്രമാണ് കെയ്പ് വെർഡി. എന്നാൽ ഫുട്ബോൾ മൈതാനത്ത് ഈ കുഞ്ഞൻ രാജ്യം ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ......
തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി ഡിജിറ്റൽ വിവരശേഖരണത്തിന് പുതിയ മാർഗ്ഗരേഖ. സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) നടത്തുമ്പോൾ ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ......
എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനമായി ആചരിക്കുന്നു. സ്വമേധയായി രക്തം ദാനം ചെയ്യുന്നതിന്റെയും സുരക്ഷിതമായി രക്തം സംഭരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെ പറ്റി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ......
ബംഗളുരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കർണാടകത്തിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പ്രഖ്യാപിച്ച പഞ്ചസൗജന്യ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗൃഹലക്ഷ്മിയും ഗൃഹജ്യോതിയും. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ......
കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി നിയമനടപടി ആരംഭിച്ചു. വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ നടത്തിയതായി പറയുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചത്. ......